2016 ഓഗസ്റ്റ് 13, ശനിയാഴ്‌ച

വേനലവധി

കക്കീര



എന്റെബ്ബെ വിമാനത്താവളത്തിൽ നിന്നും പത്തു നൂറ്റമ്പതു കിലോമീറ്റർ ദൂരത്താണ് കക്കീര  എന്ന ചെറിയ ഗ്രാമം .ഞങ്ങൾക്ക് കമ്പനി വക വണ്ടി വന്നിരുന്നു .ചെറിയ മിനി ബസ് [മെറ്റഡോർ ].ഏകദേശം രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ തലസ്ഥാന നഗരിയായ കംപാല യിൽ എത്തി .വളരെ തിരക്കേറിയ സ്ഥലമാണ് കമ്പാല.ലഘു ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടു യാത്ര തുടർന്നു .

ഉഗാണ്ടയിലെ ടാക്സി [മെറ്റഡോർ ] 
                                 

 നല്ല പ്രകൃതി രമണീയ മായ സ്ഥലം .ഞങ്ങൾ പുറത്തേക്കു നോക്കി എല്ലാം വളരെ അത്‍ഭുതത്തോടെ വീക്ഷിച്ചു കൊണ്ടിരുന്നു .ഞാൻ നേരത്തെ പറഞ്ഞതുപോലെ മനസ്സിൽ പ്രതീക്ഷിച്ച ഒരു സ്ഥലമേയല്ല നേരിൽ കണ്ടപ്പോൾ തോന്നിയത്.ചുട്ടു പൊള്ളുന്ന വേനൽക്കാലത്തു മഴ സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല .റോഡിന്റെ ഇരുവശവും നല്ല പച്ചപ്പും ഇടയ്ക്കിടെ ഓരോ കെട്ടിടങ്ങളും .കരിമ്പ് ,തേയില ഇതെല്ലം വളരെ ദൂരം കൃഷി ചെയ്തിരിക്കുന്നു . മുക്കോണോ ,,ലുഗാസി ,ജിഞ്ച ഇതെല്ലം പോകുന്ന വഴിക്കുള്ള ചെറിയ പട്ടണങ്ങൾ ആണ് .


തേയില തോട്ടങ്ങൾ 
                                                          


ഉഗാണ്ടയിലെ വളരെ വിസ്തീർണമുള്ള ഒരു കാടാണ് മബീര.അതിനുള്ളിൽ കൂടിയാണ് കുറെ ദൂരം പോകേണ്ടത് .വളരെ വിജനമായ സ്ഥലം .ഇപ്പോൾ ടൂറിസത്തിൻ്റെ ഭാഗമായി ആൾക്കാർ അവിടെ പോകാറുണ്ട്.300 സ്ക്യുർ കിലോമീറ്റർ റൈൻ ഫോറസ്റ് ആണ് മബീര



  മബീര 

 .
 കകീര  അടുക്കുന്തോറും നല്ല തണുപ്പും കൂടി കൂടി വന്നു . ആഫിക്ക യുടെ ഏതാണ്ട് മധ്യ ഭാഗത്തായി വളരെയധികം നല്ല ഭൂ പ്രകൃതി യോട് കൂടിയ ഒരു സ്ഥലമാണ് കക്കീര .ഭൂമധ്യ രേഖയ്ക്ക് അടുത്തായതിനാൽ അധികം ചൂടുമില്ല അധികം തണുപ്പുമില്ല .നല്ല കാലാവസ്ഥ .ഒരു മഴ പെയ്തു കഴിഞ്ഞാൽ വേഗം വെള്ളം മണ്ണിലേക്ക് വലിയും .എങ്ങും അങ്ങനെ വെള്ളം കെട്ടി കിടക്കാറില്ല.പിന്നെ വിക്ടോറിയ തടാകത്തിന്റെ തീരത്താണ് ഈ സ്ഥലം. വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് .തുടർച്ച യായി മഴ കാണും അതിനാൽ കൃഷിക്ക് വളരെ യോജിച്ച കാലാവസ്ഥയാണ് .





വിക്ടോറിയ തടാകം 



ഇവിടെയാണ് മധ്വാനികളുടെ 23000 ത്തോളം ഏക്കർ വരുന്ന ഷുഗർ എസ്റ്റേറ്റ് വ്യാപിച്ചു കിടക്കുന്നതു .ഉഗാണ്ടയിലെ ബുസോഗ പ്രൊവിൻസിലാണ് കക്കീര  സ്ഥിതി ചെയുന്നത് .നൈൽ നദിയുടെ തീരപ്രദേശമായ 'ജിഞ്ച' ടൌൺ ആണ് ഒരു വശത്തു .മറുവശത്തു 'ട്ടൊറോറോ 'അതും ഒരു വലിയ ടൌൺ ആണ്.കെനിയ ബോർഡറിനോട് അടുത്ത സ്ഥലമാണ് ട്ടൊറോറോ വടക്കുഭാഗത്തു ക്യോഗ എന്ന തടാകവും തെക്കു ഭാഗത്തു ,ലോകത്തിലെ തന്നെ വലിയ ഒരു തടാകമായ വിക്ടോറിയയും ഇതാണ് കകിരയുടെ മൊത്തത്തിലുള്ള ഒരു ഭൂ പ്രകൃതി .


 കകീര എസ്റ്റേറ്റിലേക്കുള്ള റോഡ് 
                                        

മധ്വാനി നഗർ എന്നാണ് പണ്ട് കകീര അറിയപ്പെട്ടിരുന്നത്.അവർക്കു ഷുഗർ ഫാക്ടറി കൂടാതെ സ്വീറ്റ് ഫാക്ടറി,സോപ്പ് ആൻഡ് ഓയിൽ മിൽ ഇവയും അവിടെത്തന്നെ ഉണ്ട് .ജോലിക്കാർക്ക് പ്രത്യേകം ക്വാർട്ടേഴ്‌സുകൾ ,ഒരു ഹോസ്പിറ്റൽ പ്രൈമറി ആൻഡ് സെക്കണ്ടറി സ്കൂൾ..അവരുടെ ബംഗ്ലാവ്കൾ ഇത്രയുമാണ് അന്നവിടെ ഉണ്ടായിരുന്നത് .


കകീര ഷുഗർ ഫാക്ടറി 
                                                             


 ഏകദേശം വൈകുന്നേരത്തോടു കൂടി ഞങ്ങൾ കക്കീര യിൽ എത്തി .വുഡൻ ഹൗസാണ്   ഞങ്ങൾക്ക് താമസിക്കാൻ തന്നിരുന്നത് .നിര നിരയായി വുഡൻ ഹൗസസ്‌ എല്ലാ വീടുകൾക്കും പ്രത്യേകം പ്രത്യേകം പൂന്തോട്ടങ്ങളും വീടിനു ചുറ്റും കുറച്ചു സ്ഥലവും ഉണ്ടായിരുന്നു .എനിക്ക് നാട്ടിലെ എന്റെ വീട്ടിൽ എത്തിയ പോലെ തോന്നി.


ക്വാർട്ടേഴ്സിന് മുൻപിൽ